കൊടുങ്ങല്ലൂർ: അഴീക്കോട് മുനക്കൽ ബീച്ചിൽ തീപ്പിടുത്തം. മുനക്കൽ ബീച്ചിലെ ചൂളമരക്കൂട്ടങ്ങൾക്കിടയിലെ അടിക്കാടിനാണ് തീ പിടിച്ചത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ യായിരുന്നു സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊടുങ്ങല്ലൂർ ഫയർഫോഴ്സ് എത്തി തീയണച്ചു. കടപ്പുറത്തെത്തി യവർ വലിച്ചെറിഞ്ഞ സിഗരറ്റിൽ നിന്നുമാണ് തീ പടർന്നതെന്ന് സംശയിക്കുന്നു. വേനൽക്കാലത്ത് മുനക്കൽ ബീച്ച് ഉൾപ്പടെ പലയിടങ്ങളിലും തീപ്പിടുത്തം പതിവാണ്.