കൊടുങ്ങല്ലൂർ: പൂനെയിൽ സമാപിച്ച 44ാമത് ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കൊടുങ്ങല്ലൂർ സ്വദേശിക്ക് ഇരട്ട മെഡൽ. എറിയാട് പേബസാർ അയ്യാരിൽ പുത്തൻ ചാലിൽ സിയാഉൽ ഹക്കാണ് 100 മീറ്ററിൽ സ്വർണവും 4×100 മീറ്ററിൽ വെള്ളിയും നേടിയത്.
ഈ നേട്ടത്തോടെ ആഗസ്റ്റിൽ സ്വീഡനിൽ വച്ച് നടക്കുന്ന വേൾഡ് മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിൽ ഇന്ത്യക്കുവേണ്ടി മത്സരിക്കാൻ സിയാഉൽ ഹഖ് യോഗ്യത നേടി. ഖത്തറിൽ ജോലി ചെയ്യുന്ന നാൽപ്പത്തിയഞ്ച് വയസുകാരനായ സിയാഉൽ ഹഖ് പഠനകാലത്ത് യൂണിവേഴ്സിറ്റി ടീമിൽ അംഗ മായിരുന്നു. ട്രാക്കിൽ എതിരാളികളെ മാത്രമല്ല പ്രായത്തെയും തോൽ പ്പിക്കാമെന്ന് തെളിയിക്കുകയാണ് ഈ മലയാളി.