ചാവക്കാട്: കണ്ണൂരിൽ സുഹ്യത്തുക്കളോടൊപ്പം കളലിൽ കുളിക്കാനിറങ്ങിയ യുവാവ് തിരയിൽപ്പെട്ട് മരിച്ചു. എടക്കഴിയൂർ അമ്പലത്ത് വീട്ടിൽ അലിയുടെ മകൻ അഫ്സൽ (20) ആണ് മരിച്ചത്. കാറ്ററിംഗ് ജോലിക്ക് കഴിഞ്ഞ ദിവസം കണ്ണൂരിൽ പോയതായിരുന്നു.
ശനിയാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് സുഹൃത്തുക്കളായ 4 പേരും കൂടി കണ്ണൂർ പയ്യാമ്പലം ബീച്ചിൽ കുളിക്കാൻ ഇറങ്ങി ഇതിനിടയിൽ അഫ്സലിന് അപസ്മാരം വരികയും കടലിൽ തളർന്നു വീണ് തിരമാലയിൽ അകപ്പെടുകയായിരുന്നു. തിരയിൽ പെട്ട അഫ്സലിനെ സുഹൃത്തുക്കൾ രക്ഷപ്പെടുത്തി കണ്ണൂർ ജില്ല ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റുമോർട്ട നടപടികൾ പൂർത്തീകരിച്ച് മുതദേഹംഹം ഞായറാഴ്ചരാത്രി കബറടക്കും .