കൊടുങ്ങല്ലൂർ: എറിയാട് പഴയ ഹെൽത്ത് സെന്ററിന് സമീപം ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിൽപന നടത്തി വന്ന ചെമ്മുണ്ട പറമ്പിൽ ബൈജു (37)വിനെയാണ് കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ എം.ശശിധരൻ അറസ്റ്റ് ചെയ്തത്. ഇയാൾ വിൽപ്പനക്കായി സൂക്ഷിച്ചു വെച്ചിരുന്ന 9.75 ലിറ്ററോളം മദ്യം പിടിച്ചെടുത്തു. എസ്ഐമാരായ ഹരോൾഡ് ജോർജ്ജ്, ആൻറണി ജിംബിൾ, ജഗദീഷ്, സിപിഒമാരായ വിഷ്ണു, ഫൈസൽ, ജോസഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.