കയ്പമംഗലം: ചെന്ത്രാപ്പിന്നി ചിറക്കൽ മഹല്ല് മജ്ലിസുന്നൂർ, എസ്വൈഎസ്, എസ്കെഎസ്എസ്എഫ് കോഡിനേഷൻ കമ്മിറ്റിയുടെ ഭവന പദ്ധതിയായ ബൈത്തുന്നൂർ ഭവന പദ്ധതിയിലെ എട്ടാമത് വീടിന്റെ ശിലാസ്ഥാപനം നടത്തി.
ചെന്ത്രാപ്പിന്നി ഈസ്റ്റിൽ നടന്ന ചടങ്ങിൽ സയ്യിദ് ജലാലുദീൻ തങ്ങൾ അൽ ബുഖാരി ശിലാസ്ഥാപനം നിർവഹിച്ചു. മഹല്ല് മജ്ലിസുന്നൂർ അമീറും മഹല്ല് വൈസ് പ്രസിഡന്റുമായ ഹാഫിള് ഡോ.അഹമ്മദ് നൗഫൽ റഹ്മാനി, ബൈത്തുന്നൂർ ഭവന പദ്ധതി ചെയർമാൻ ഷുക്കൂർ പുളിന്തറ, മജ്ലിസുന്നൂർ കമ്മിറ്റി കോഡിനേറ്റർ മൂസാൻ പള്ളിപറമ്പിൽ, കൺവീനർ സിറാജ് വലിയകത്ത്, ട്രഷറർ ജിനൂബ് അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.