അന്തിക്കാട്: രണ്ട് ഏക്കറിൽ രണ്ടായിരത്തോളം തണ്ണിമത്തൻ വിളയിച്ച് മുറ്റിച്ചൂർ സെൻ്റ് പീറ്റേഴ്സ് പള്ളി. പള്ളിയുടെ മുറ്റത്തെ 2 ഏക്കർ പറമ്പിൽ കൃഷി ചെയ്ത മുകാസ ഇനത്തിൽപ്പെട്ട തണ്ണിമത്തൻ കൃഷിയിലാണ് പള്ളി അധികൃതർ നേട്ടം കൈവരിച്ചത്. ഇന്നലെ മാത്രം രണ്ടായിരം തണ്ണിമത്തൻ വിളവെടുക്കാനായി. വിളവെടുപ്പുത്സവം ഞായറാഴ്ച രാവിലെ നടന്ന ദിവ്യബലിക്ക് ശേഷം തൃശൂർ അതിരൂപത ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.
മുൻ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ ആദ്യ വിൽപന നടത്തി. . ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂർ, ട്രസ്റ്റിമാരായ ജോഷി അരിമ്പൂർ, എഡിസൻ ചിറയത്ത്, തണ്ണിമത്തൻ കൃഷിക്ക് നേതൃത്വം നൽകിയ വിൻസൻ പുലിക്കോട്ടിൽ, അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദൻ, പഞ്ചായത്തംഗം ശാന്ത സോളമൻ എന്നിവർ പ്രസംഗിച്ചു.