അരിമ്പൂർ: കൈപ്പിള്ളി – വെളുത്തൂർ അകമ്പാടത്ത് ഉണക്കപുല്ലിന് തീപിടിച്ചു; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു. കളരി ക്ഷേത്രത്തിന് സമീപത്തെ പാടത്ത് ഞായറാഴ്ച്ച ഉച്ചക്ക് പുല്ലിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ ഓടിയെത്തി തീയണയ്ക്കാൻ തുടങ്ങുകയായിരുന്നു.
ഇതിനിടെ വിവരമറിയിച്ചതിനെ തുടർന്ന് തൃശ്ശൂർ നിന്ന് ഫയർ ഫോഴ്സെത്തി യതോടെ രണ്ടേക്കറോളം പാടത്തേയ്ക്ക് പടർന്ന തീ പൂർണമായി നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു. തൊട്ടടുത്ത പറമ്പുകളിലേയ്ക്ക് തീ പടരാതിരിക്കാനുള്ള നാട്ടുകാരുടെ ഇടപെടൽ മൂലം വൻദുരന്തം ഒഴിവായി. അരിമ്പൂർ പഞ്ചായത്തംഗം ജില്ലി വിൻസെൻ്റ് തുടങ്ങിയവർ നേതൃത്വം നൽകി.