അരിമ്പൂർ : എറവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വിദ്യാഗോപാലപൂജ നടത്തി. മേൽശാന്തി നാരായണ ശർമ്മ മുഖ്യ കാർമികനായി. ക്ഷേത്രത്തിൽ വർഷം തോറും വർഷാന്ത്യ പരീക്ഷക്ക് മുമ്പായി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തി വരാറുള്ളതാണ് വിദ്യാഗോപാല പൂജ.
ക്ഷേത്രം പ്രസിഡന്റ് മോഹനൻ പൂവശ്ശേരി, സെക്രട്ടറി മധുസൂദനൻ കണ്ടേങ്കാവിൽ തുടങ്ങിയവർ നേതൃത്വം നൽകി.