ചാവക്കാട്: മണത്തല പള്ളിതാഴത്ത് കാട്ടുപന്നിയുടെ ആക്രമണത്തെ തുടർന്ന് മൂന്നു പേർക്ക് പരിക്കേറ്റു. പള്ളിതാഴം സ്വദേശികളായ ഷാഹിൽ, സിനാൻ, ലുക്മാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി 9 മണിയോടെ ആയിരുന്നു സംഭവം.
മണത്തല പള്ളിതാഴം സെന്ററിൽ കൂട്ടുകാരുമൊത്ത് ഇരിക്കുന്നതിനി ടയിലാണ് കാട്ടുപന്നിയുടെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. കാട്ടുപന്നിയുടെ ആക്രമണത്തിൽ നിലത്തു വീണാണ് മൂന്നുപേർക് പരിക്കേറ്റത്. ബഹളം കേട്ട് റോഡിസ് ക്ലബ് മെമ്പർമാരായ മൻസൂർ മുസ്തഫ എന്നിവരുടെ നേതൃത്വത്തിൽ യുവാക്കൾ യുവാക്കൾ സ്ഥലത്ത് ഏത്തിലെങ്കിലും കാട്ടുപന്നി ഓടി രക്ഷപെട്ടു.