പെരിഞ്ഞനം: കൊറ്റംകുളത്തിൽ മീനുകൾ ചത്തുപൊന്തിയ നിലയിൽ. ഇന്നും ഇന്നലെയുമായി നിരവധി മീനുകളാണ് ചത്തത്. ഇന്ന് രാവിലെ കുളത്തിൽ ഇറങ്ങിയ ഒരു വാത്ത അവശ നിലയിലാണ്.
ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള രാസപദാർഥം കുളത്തിൽ കലർന്ന താകാമെന്ന് പരിസരവാസികൾ പറയുന്നു. പഞ്ചായത്ത് അധികൃതരെ അറിയിച്ചപ്പോൾ ഇത് പഞ്ചായത്ത് കുളം അല്ലെന്നാണ് പറഞ്ഞതെന്നും സമീപത്തുള്ളവർ പറഞ്ഞു.