News One Thrissur
Thrissur

വള്ളിവട്ടത്ത് പട്ടിക കൊണ്ട് മകനെ അടിച്ച് കൊലപെടുത്തിയ അച്ഛൻ അറസ്റ്റിൽ

തൃശൂർ: വള്ളിവട്ടം ബ്രാലത്ത് മദ്യപിച്ച് ഉണ്ടായ തർക്കത്തിൽ പട്ടിക കൊണ്ട് മകനെ അടിച്ച് കൊലപെടുത്തിയ അച്ഛൻ അറസ്റ്റിൽ. ആലപ്പുഴ വീട്ടിൽ ബാബുവിനെ ആണ് ഇരിഞ്ഞാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ബാബുവിന്റെ മകൻ ബൈജു ആണ് കൊല്ലപ്പെട്ടത്.

ഈ മാസം 10 നാണ് സംഭവം. മദ്യപിച്ച് എത്തിയ ബൈജുവും ബാബുവും തമ്മിൽ വീട്ടിൽ വച്ച് തർക്കത്തി ലാവുകയും അച്ഛൻ മകനെ പട്ടിക കൊണ്ട് തലയ്ക്ക് അടിക്കുകയുമായി രുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ബൈജുവിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതര ആയതിനാൽ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ബൈജു വിന്റെ മരണം.

Related posts

കേരളത്തിന്റെ ക്രെയിൻ നിർമ്മാണശാല മതിലകത്ത് പ്രവർത്തനമരംഭിച്ചു 

Sudheer K

പീഡനം: യുവാവിന് 18 വർഷം തടവ്

Sudheer K

വധശ്രമക്കേസ് പ്രതിയെ പോലീസ് ഓടിച്ചിട്ട് പിടികൂടി 

Sudheer K

Leave a Comment

error: Content is protected !!