മുല്ലശ്ശേരി: മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് (07 പതിയാര്‍കുളങ്ങര) വാര്‍ഡില്‍ ഫെബ്രുവരി 22 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വാര്‍ഡിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്റ്റേഷനായി നിര്‍ണ്ണയിച്ചിട്ടുള്ള ഊരകം എ.യു.പി സ്‌കൂളിന് പോളിങ്ങിന്റെ തലേ ദിവസമായ ഫെബ്രുവരി 21 നും അവധിയായിരിക്കും.
previous post