അന്തിക്കാട്: ഹൈസ്ക്കൂളിൽ 1998-99 വർഷത്തെ എസ് എസ് എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി. “ഓർമ്മകളുടെ വസന്ത കാലം” എന്ന പേരിൽ നടത്തിയ സംഗമ പരിപാടി ചലച്ചിത്ര സംവിധായകൻ ഷൈജു അന്തിക്കാട് ഉദ്ഘാടനം ചെയ്തു.
കെ. കെ. സജീഷ് അധ്യക്ഷത വഹിച്ചു. ആദ്യ സമാഗമത്തിൻ്റെ ഓർമ്മക്കായി സ്കൂൾ അങ്കണത്തിലെ നെല്ലിമരത്തിനു ചുറ്റുമായി നിർമ്മിച്ച ഇരിപ്പിടത്തിൻ്റെ സമർപ്പണം ബേബി ടീച്ചർ നിർവ്വഹിച്ചു പൂർവ്വവിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ കുട്ടികൾക്കുള്ള സമ്മാന വിതരണം എന്നിവയും നടന്നു. അധ്യാപകരായ ബേബി, വി.ആർ. ഷില്ലി , പി.സി. മോഹനൻ. ധനീഷ് സി.ഡി, പ്രസന്ന കണ്ണൻ പി.ബി, സെയ്തു ,ഷിനിൽ എം.സി, ത്രേസ്യ, മേരി എന്നിവർ സംസാരിച്ചു.