കാഞ്ഞാണി: കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാഞ്ഞാണി മണലൂർ റോഡിൽ ആണ് അപകടം. കാർ ഓടിച്ച ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന് നിയന്ത്രണം വിടുകയും കാർ പോസ്റ്റിലിടിക്കുകയുമായിരുന്നു. അപകടത്തിൽ കാറിൻ്റെ മുൻ ഭാഗം പൂർണ്ണമായി തകർന്നു. വൈദ്യുതി പോസ്റ്റിനും കേടുപാടു സംഭവിച്ചു. ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
previous post