News One Thrissur
Thrissur

തൃശൂർ നഗരത്തിൽ വീണ്ടും ബസ്  ദേഹത്ത് കൂടി കയറിയിറങ്ങി അപകടം

തൃശൂർ: തൃശൂർ നഗരത്തിൽ വീണ്ടും ബസ് ആളുടെ ദേഹത്ത് കൂടി കയറിയിറങ്ങി അപകടം. പടിഞ്ഞാറെകോട്ടയിലാണ് അപകടം. വൈകീട്ട്  ഒമ്പതേകാ ലോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

കാൽനട യാത്രികനാണ് അപകടത്തിൽപ്പെട്ടത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ സ്വരാജ് റൗണ്ടിൽ ബസ് ശരീരത്തിൽകൂടി കയറിയിറങ്ങി വീട്ടമ്മ മരിച്ചിരുന്നു. ചിയ്യാരം ഓരിപ്പറമ്പിൽ പരേതനായ സുരേന്ദ്രൻ ഭാര്യ ഗ്രേസി ( 52) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇവരുടെ സംസ്കാരം ഇന്ന് വൈകീട്ടാണ് നടന്നത്. പിന്നാലെയാണ് സമാന അപകടം വീണ്ടും തൃശൂർ നഗരത്തിൽ തന്നെയുണ്ടാകുന്നത്.

 

Related posts

കാർത്തികയുടെ മരണം: കൊടുങ്ങല്ലൂർ താലൂക്കാശുപ്രതിയിലേക്ക് മാർച്ച് നടത്തി.

Sudheer K

മഹാരാഷ്ട്രയിൽ ട്രെയിനിൽ വച്ച് ബോധം നഷ്ടപെട്ട അരിമ്പൂർ സ്വദേശിയെ ആംബുലൻസിൽ ഇന്ന് തൃശൂർ മെഡിക്കൽ കോളേജിൽ എത്തിക്കും 

Sudheer K

ദേശീയ പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പെരിഞ്ഞനം സ്വദേശിക്ക് വെങ്കലം.

Sudheer K

Leave a Comment

error: Content is protected !!