ചാവക്കാട്: യുവാവിനെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. കടപ്പുറം പഞ്ചായത്ത് മാട്ടുമ്മൽ പരേതനായ വലാങ്ങര ആപ്പുട്ടി മകൻ സുരേഷി(48) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ സുരേഷ് തനിച്ചാണ് കഴിഞ്ഞ് വന്നിരുന്നത്. സുരേഷിനെ കാണാതെ വന്നപ്പോൾ സഹോദരൻ ചെന്ന് നോക്കിയപ്പോഴാണ് മുറിയിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടത്.
ചാവക്കാട് പോലീസും, ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടത്തി മുതദ്ദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി യിലേക്ക് മാറ്റി. ചൊവ്വാഴ്ച്ച പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പോസ്റ്റുമോർട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാവൂ. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുള്ളതായി പോലീസ് പറഞ്ഞു. ഭാര്യ: പ്രീതി, മകൻ: ഋഷിദേവ്.