മതിലകം: കേരളത്തിലെ ആദ്യത്തെ ക്രെയിൻ നിർമ്മാണശാല മതിലകത്ത് മന്ത്രി പി. രാജിവ് ഉദ്ഘാടനം ചെയ്തു. മെയ്ക് ഇൻ ഇന്ത്യ ഇനീഷ്യേറ്റീവിന്റെ ഭാഗമായി ലീവേജ് എൻജിനീയറിങ്ങ് പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് സാറ്റോ എന്ന ബ്രാന്റിൽ ബും ട്രക്ക് ചെയിനുകൾ നിർമ്മിക്കുന്നത്. കേരളത്തിൽ ഇനി വ്യവസായങ്ങൾ നടക്കും എന്നതിന് ഏറ്റവും വലിയ തെളിവാണ് മതിലകത്ത് തുടങ്ങിയ ക്രെയിൻ കമ്പനിയെന്ന് ഉദ്ഘാടനം നിർവ്വഹിച്ച മന്ത്രി പി. രാജീവ് പറഞ്ഞു. ലീവേജ് എൻജിനീയറിങ്ങ് ചെയർമാനും സിഷോർ ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടറുമായ ഇ.എസ്. മുഹമ്മദ് അലി അധ്യക്ഷനായി.
കുഞ്ഞാലിക്കുട്ടി, വി.ഡി. സതീശൻ, എംപിമാരായ ബെന്നി ബഹനാൻ, ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, ടി. ടൈസൺ എംഎൽഎ അബ്ദുറഹിമാൻ രണ്ടത്താണി തുടങ്ങിയവരും പെങ്കെടുത്തു.