അരിമ്പൂർ: സമ്പൂർണ്ണ ഭിന്നശേഷി ലീഗൽ ഗാർഡിയൻഷിപ്പ് നൽകുന്ന ഇന്ത്യയിലെ ആദ്യ ബ്ലോക്ക് പഞ്ചായത്തായി അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിനെ പ്രഖ്യാപിക്കലും സർട്ടിഫിക്കറ്റ് വിതരണവും ഇന്ന് നടക്കും.
അരിമ്പൂർ പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ വച്ച് ഉച്ചതിരിഞ്ഞ് 3 മണിക്ക് മന്ത്രി ആർ.ബിന്ദു ഉദ്‌ഘാടനം ചെയ്യും. മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷത വഹിക്കും. ടി.എൻ. പ്രതാപൻ എംപി, സി.സി. മുകുന്ദൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ തുടങ്ങിയവർ പങ്കെടുക്കും.