ചേർപ്പ്: കരുവന്നൂർ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അവിട്ടത്തൂർ സ്വദേശിനി ഷീബ ജോയി(50)യുടെ മൃതദേഹമാണ് വൈകീട്ട് 3.30 യോടെ കണ്ടെത്തിയത്. മൃതദേഹം ഇരിങ്ങാലക്കുട ജനറൽ ആശുപത്രി യിലേക്ക് മാറ്റി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പാലത്തിൻ്റെ കൈവരിയിൽ നിന്നുമാണ് സ്ത്രീ പുഴയിലേക്ക് ചാടിയത്. ഇവരുടെ ചെരുപ്പും ബാഗും മൊബൈൽ ഫോണും പാലത്തിൽ വെച്ചിരുന്നു.
ഇരിങ്ങാലക്കുട, ചേർപ്പ് പോലീസും ഇരിങ്ങാലക്കുട ഫയർ ഫോഴ്സ് സ്കൂബ ടിം എന്നിവർ ചേർന്ന് നടത്തിയ 3 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ആഴ്ചകൾക്ക് മുൻപ് ഇതേ സ്ഥലത്താണ് സമാന രീതിയിൽ പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്. പിറ്റേ ദിവസം അഴുകിയ നിലയിൽ യുവാവിന്റെ മൃതദേഹവും കണ്ടെത്തിയിരുന്നു. മാസങ്ങൾക്ക് മുൻപ് യുവാവും യുവതിയും പുഴയിൽ ചാടി ആത്മഹത്യ ചെയ്തിരുന്നു. പാലത്തിനു മുകളിൽ ഇരുമ്പ് നെറ്റ് സ്ഥാപിച്ച് സുരക്ഷ ഒരുക്കണമെന്നും രക്ഷാപ്രവർത്തനത്തിന് വേണ്ട ഉപകരണങ്ങൾ പ്രദേശത്ത് ലഭ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.