കൊടുങ്ങല്ലൂർ: മേത്തലയിൽ ബസ്സുമായുള്ള കൂട്ടിയിടി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു. ഗൗരിശങ്കർ ജംഗ്ഷനിൽ ഇന്ന് രാവിലെ പത്തേമുക്കാലോടെയായിരുന്നു അപകടം.
ടികെഎസ് പുരം ഭാഗത്ത് നിന്നും വരികയായിരുന്ന ഓട്ടോറിക്ഷ അഴീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനായി വെട്ടിത്തിരിക്കുകയായിരുന്നു.ഇതിനിടെ നിയന്ത്രണം വിട്ട ഓട്ടോ റോഡിൽ മറിയുകയും ബസ് ഓട്ടോയിൽ ഇടിക്കുകയും ചെയ്തു. ഓട്ടോ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.