തൈക്കാട്: ഗുരുവായൂര്‍ നഗരസഭ യുടെ രണ്ട് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലെയിനായി ഉദ്ഘാടനം ചെയ്തു. ആരോഗ്യ മന്ത്രി വീണ ജോർജ്ജ് അധ്യക്ഷയായി. ഗുരുവായൂര്‍ നഗരസഭയിലെ പഞ്ചാരമുക്ക്, കല്ലായി ബസാർ ഹെൽത്ത് & വെൽനെസ്സ് സെൻററിൻ്റെ പ്രാദേശിക ഉദ്ഘാടനം മുരളി പെരുനെല്ലി എംഎൽഎ നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് അദ്ധ്യക്ഷയായി. വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ എ.എം. ഷെഫീർ, ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ എ.എസ്. മനോജ്, വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സായിനാഥൻ, കൗൺസിലർ ഫൈസൽ പെറ്റത്തിൽ, മുനിസിപ്പൽ എഞ്ചിനിയർ ഇ. ലീല, ഡോ. സുജ, ഹെൽത്ത് സൂപ്രണ്ട് ലക്ഷ്മണൻ, വാർഡ് കൗൺസിലർ പി.കെ. നൗഫൽ, സംഘാടക സമിതി ചെയർമാൻ കുന്നത്ത് പരമേശ്വരൻ. എന്നിവർ സംസാരിച്ചു.
ദേശീയ ഹെല്‍ത്ത് ഗ്രാന്റ് ഫണ്ട് വിനിയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. രാവിലെ 9 മുതൽ വൈകീട്ട് 4 വരെയാണ് പ്രവർത്തന സമയം. ഓരോ കേന്ദ്രങ്ങളിലും ഒരു മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നേഴ്സ്, ഫാര്‍മസിസ്റ്റ്, ക്ലീനിങ് സ്റ്റാഫ് എന്നിങ്ങനെ ജീവനക്കാര്‍ ഉണ്ടായിരിക്കും. ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളേയും (സബ് സെന്ററുകള്‍) ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആരോഗ്യ ഉപകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ജനപങ്കാളിത്തത്തോടെ എല്ലാവര്‍ക്കും ആരോഗ്യം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം.