കൊടുങ്ങല്ലൂർ: പൊലീസിൻ്റെ ജോലി ഭാരം കുറയ്ക്കണമെന്നാവശ്യപ്പെട്ട് കൊടുങ്ങല്ലൂരിൽ നഗര മധ്യത്തിൽ ഒറ്റയാൾ സമരം. ആൾ കേരള പൊലീസ് ഫാൻസ് അസോസിയേഷൻ്റെ പേരിൽ മേത്തല സ്വദേശി ഷാനുവാണ് കൊടുങ്ങല്ലൂർ വടക്കെ നടയിൽ നടുറോഡിൽ ഫ്ലക്സ് ഉയർത്തി പ്രതിഷേധിച്ചത്.
ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് വ്യത്യസ്തമായ സമരം നടന്നത്. റോഡിന് കുറുകെ മോട്ടോർ ബൈക്ക് നിറുത്തിയ ശേഷം ഇയാൾ ഫ്ലക്സ് ഉയർത്തിപ്പിടിച്ച് നിൽക്കുകയായിരുന്നു. അൽപ്പ നേരത്തെ സമരത്തിനു ശേഷം ഇയാൾ പിൻമാറി.