അരിമ്പൂർ : ശാരീരിക – ഭൗതിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാർക്കായി കുടുംബശ്രീ മാതൃകയിൽ സ്വയം സഹായകമാകുന്ന ഭിന്നശേഷി കൂട്ടായ്മ രൂപീകരിക്കുമെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. സമ്പൂർണ ഭിന്നശേഷി ലീഗൽ ഗാർഡിയൻഷിപ്പ് നൽകുന്ന ഇന്ത്യയിലെ ആദ്യ ബ്ലോക്ക് പഞ്ചായത്തായി അന്തിക്കാട് ബ്ലോക്കിനെ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അന്തിക്കാട് ബ്ലോക്കിലെ അരിമ്പൂർ, താന്ന്യം, മണലൂർ, അന്തിക്കാട്, ചാഴൂർ എന്നീ ഗ്രാമപഞ്ചായത്തുകൾക്ക് സർട്ടിഫിക്കറ്റുകളും മന്ത്രി നൽകി.
നാഷണൽ ട്രസ്റ്റ് ആക്ടിന്റെ പരിധിയിലുള്ള ഇന്റലക്ച്ച്വൽ ഡിസബിലിറ്റി, ഓട്ടിസം, സെറിബൽ പാൾസി, മൾട്ടിപ്പൾ ഡിസബിലിറ്റി തുടങ്ങിയ തീവ്ര ഭിന്നശേഷി വെല്ലുവിളികൾ നേരിടുന്ന പതിനെട്ട് വയസ്സിന് മുകളിലുള്ള അന്തിക്കാട് ബ്ലോക്കിലെ 237 പേർക്കാണ് ലീഗൽ ഗാർഡിയൻഷിപ്പ് നൽകിയത്.
അരിമ്പൂർ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷനായി. സബ് കലക്ടർ മുഹമ്മദ് ഷഫീക്ക് മുഖ്യാതിഥിയായി. അസിസ്റ്റൻ്റ് കലക്ടർ കാർത്തിക് പാണിഗ്രഹി റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കെ. കെ. ശശിധരൻ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ സ്മിത അജയകുമാർ, ശുഭ സുരേഷ്, കെ. എസ്. മോഹൻദാസ്, സൈമൺ തെക്കത്ത്, ജീന നന്ദൻ, ടി. ആർ. ഷോബി,
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ വി.എൻ. സുർജിത്ത്, ജിമ്മി ചൂണ്ടൽ, സോഷ്യൽ സെക്യൂരി മിഷൻ പ്രതിനിധി കെ.പി. സജീവ്, പരിവാർ ജില്ലാ പ്രസിഡൻ്റ് എ. സന്തോഷ്, സ്വാശ്രയ സ്പെഷൽ സ്കൂളിലെ ലോക്കൽ ലെവൽ കമ്മിറ്റി കൺവീനർ ശാന്ത മേനോൻ, പരിവാർ ട്രഷറർ ഭരതൻ കല്ലാറ്റ്, സിഡിപിഒ രഞ്ജിനി എസ്. പിള്ള, ബ്ലോക്ക് വൈസ് പ്രസിഡന്റ് സിന്ധു ശിവദാസ്, ജനപ്രതിനിധികൾ, ഉദ്ദോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.