വാടാനപ്പള്ളി: കുട്ടികളെ ഡോക്ടറും എൻജിനിയറും കലക്ടറും ആക്കുന്ന തോടൊപ്പം നന്മയുള്ള മനുഷ്യരാക്കി വളർത്താൻ പഠിപ്പിക്കാനാണ് അധ്യാപകരും രക്ഷിതാക്കളും പ്രഥമ പരിഗണന നൽകേണ്ടതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ അഭിപ്രായപ്പെട്ടു. തൃത്തല്ലൂർ യുപി സ്കൂൾ വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന ദേശീയ അധ്യാപക പുരസ്കാര ജേതാവ് കെ.എസ്. ദീപൻ മാസ്റ്ററുടെ യാത്രയയപ്പും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന കെ.എസ്. ദീപൻ മാസ്റ്റർക്കുള്ള ഉപഹാരവും മന്ത്രി സമർപ്പിച്ചു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി ഭാസി അധ്യക്ഷയായി. മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് മുഖ്യാതിഥിയായി.
പൂർവ വിദ്യാർഥി സംഗമം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുൻ അധ്യാപകരെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.എം. നിസാർ, മുൻ ഡിഇഒ എ.ബി. ജയപ്രകാശ്, ഗ്രാമ പഞ്ചായത്തംഗം കെ.എസ്. ധനീഷ്, കെ.എസ്. ദീപൻ മാസ്റ്റർ, പിടിഎ പ്രസിഡൻ്റ് എ.എ. ജാഫർ, പ്രധാനാധ്യാപിക കെ.ജി. റാണി, സ്വാഗത സംഘം കൺവീനർ എൻ.കെ. വിജയൻ, പിടിഎ വൈസ് പ്രസിഡൻ്റ് സനിത സുരേഷ്, മുൻ പ്രധാനാധ്യാപികമാരായ കെ.ജയവല്ലി, സി.പി. ഷീജ, പ്രകാശ് കരീപ്പാടത്ത്, ഒഎസ്എ പ്രസിഡൻ്റ് പ്രദീപ് കരീപ്പാടത്ത്, ബിപിസി കെ.എച്ച്. സിന്ധു, ഡോ.കെ.എസ്. രജിതൻ, മാതൃസംഗമം പ്രസിഡൻ്റ് അമ്പിളി രാജൻ, സ്റ്റാഫ് സെക്രട്ടറി ശ്രീജാ മൗസമി, സ്റ്റാഫ് പ്രതിനിധി കെ.എസ്. ഷീന, സ്കൂൾ ലീഡർ എ.എസ്. നാജിയ സംസാരിച്ചു. വിവിധ എൻഡോവ്മെൻ്റുകൾ, യുഎസ്എസ്- സംസ്കൃത- അറബിക് സ്കോളർഷിപ്പുകൾ എന്നിവ വിതരണം ചെയ്തു.