News One Thrissur
ThrissurUpdates

കരുവന്നൂർ പാലത്തിന് മുകളിൽ വയർ ഫെൻസിങ്ങ് സ്ഥാപിക്കും : മന്ത്രി ഡോ. ആർ ബിന്ദു 

തൃശൂർ: കരുവന്നൂർ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയുള്ള ആത്മഹത്യകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പാലത്തിന് മുകളിൽ വയർ ഫെൻസിങ്ങ് സ്ഥാപിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എംഎൽഎ യുമായ ഡോ. ആർ. ബിന്ദു അറിയിച്ചു. കരുവന്നൂർ പാലത്തിനെ ഒരു ആത്മഹത്യാമുനമ്പാക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. പാലത്തിൻ്റെ അരികുവശങ്ങളിൽ വയർ ഫെൻസിങ്ങ് സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും ആത്മഹത്യകൾ കൂടിവരുന്നതിൽ പ്രദേശ വാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് കൂടി പരിഗണിച്ചാണ് അടിയന്തിരമായി നടപടി സ്വീകരിക്കുന്നതെന്നും മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

Related posts

തിരൂരിൽ കാണാതായ കുഞ്ഞിന്റെ മൃതദേഹം കിട്ടി; കണ്ടെത്തിയത് തൃശ്ശൂർ റെയിൽവേസ്റ്റേഷനിലെ ഓടയിൽ നിന്ന്

Sudheer K

ആമിന അന്തരിച്ചു. 

Sudheer K

ഗാർഹിക പീഡനംവീടുവിട്ടിറങ്ങിയ വയോ ദമ്പതികളെ അനാഥാലയത്തിലേക്ക് മാറ്റി : പൊലീസ് കേസെടുത്തു

Sudheer K

Leave a Comment

error: Content is protected !!