News One Thrissur
Thrissur

ചേർപ്പ് പടിഞ്ഞാട്ടുമുറി ഗവ. ജിജെബി സ്കൂളിന് എംഎൽഎ ഫണ്ടിൽ നിന്നും ഫർണീച്ചറുകൾ വിതരണം ചെയ്തു.  

ചേർപ്പ്: നാട്ടിക എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽനിന്ന് പടിഞ്ഞാട്ടുമുറി ഗവ.ജിജെബി സ്കൂളിന് അനുവദിച്ച അത്യാധുനിക ശിശു സൗഹൃദ ഡെസ്ക്കുകളുടെയും ബെഞ്ചുകളുടെയും വിതരണ  ണോദ്ഘാടനം സി.സി. മുകുന്ദൻ എംഎൽഎ നിർവഹിച്ചു. കുട്ടികളിൽ മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻ്റ് സുജിഷ കള്ളിയത്ത് അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി മുംതാസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത അനിലൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിദ്യാ രമേശ്, പ്രധാനാധ്യാപിക വി.ഡി. ലതിക, പഞ്ചായത്തംഗങ്ങളായ ധന്യ സുനിൽ, സുനിത ജിനു, അൽഫോൻസ പോൾസൺ, ജയ ടീച്ചർ, പി.എസ്. വനജ, പിടിഎ പ്രസിഡൻ്റ് സി.കെ. വിനോദ്, വി.എ ഷാജി, നിജ തോമസ്, ആഷിഫ, പി.പി. നിർമ്മല, കെ.എ. രാജി, മുഹമ്മദ് ഷബാൻ പങ്കെടുത്തു. എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച 334600 രൂപയ്ക്ക് 65 ഡെസ്ക്കുകളും ബെഞ്ചുകളുമാണ് വിദ്യാലയത്തിന് കൈമാറിയത്.

Related posts

തളിക്കുളത്ത് വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു.

Sudheer K

വലപ്പാട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ.

Sudheer K

കേച്ചേരിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു : ഒരാള്‍ക്ക് ഗുരുതര പരിക്ക്

Sudheer K

Leave a Comment

error: Content is protected !!