പെരിഞ്ഞനം: ദേശീയപാതയിൽ പെരിഞ്ഞനം കൊറ്റംകുളത്ത് മിനി ലോറി മറിഞ്ഞു. അപകടത്തിൽ ആർക്കും പരുക്കില്ല. എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്ക് കശുവണ്ടിയുമായി പോയിരുന്ന മിനി ലോറിയാണ് അപകടത്തിൽ പെട്ടത്, ലോറിയുടെ ടയർ പോട്ടിയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. ഡ്രൈവറും സഹായിയുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത് ആർക്കും പരിക്കില്ല. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം.
previous post