പെരിങ്ങോട്ടുകര: ആരോഗ്യമുള്ള സമൂഹത്തിൻ്റെ വളർച്ചയിൽ കാർഷിക മേഖലയുടെ പങ്ക് വളരെ വലുതാ ണെന്നും, ആ പ്രവർത്തനത്തിന് രാഷ്ടീയ പാർട്ടികൾ മുൻകൈയെടുത്ത് പ്രവർത്തിക്കണമെന്നും അതുവഴി രാഷ്ടീയ പ്രവർത്തന ശൈലി യിൽ വലിയ മാറ്റം സൃഷ്ടിക്കാൻ കഴിയുമെന്നും സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു കാർഷിക രംഗത്ത് ഉത്പാദനം വർദ്ധിപ്പിച്ച് കേരളം ഭക്ഷ്യ സ്വയംപര്യാപ്തത ഉറപ്പിക്കാൻ എല്ലാവരും കാർഷികവൃത്തിയിൽ വ്യാപൃതരാകണമെന്നും വി കെ മോഹനൻ കാർഷിക സംസ്കൃതിയുടെ നേത്യത്വത്തിൽ തുടർച്ചയായി കാർഷിക പ്രവർത്തനം ഇതിന് നല്ല മാതൃക യാണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു ശ്രീരാമൻ ചിറ പാടശേഖരത്തിൽ വി കെ മോഹനൻ കാർഷിക സംസ്ക്യതിയുടെ ആരംഭിച്ച കണിവെള്ളരി – തണ്ണി മത്തൻ – പച്ചക്കറി കൃഷി വിത്തിടൽ ചടങ്ങ് നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുൻ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ്, സിപിഐ ജില്ലാ അസി. സെക്രട്ടറി ടി.ആർ. രമേശ് കുമാർ, സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.പി. സന്ദീപ്, ഷീല വിജയകുമാർ, ഷീന പറയങ്ങാട്ടിൽ ,സിപിഐ നാട്ടിക മണ്ഡലം സെക്രട്ടറി സി.ആർ. മുരളീധരൻ,ജില്ലാ പഞ്ചായത്ത് അംഗം വി.എൻ. സുർജിത്ത്, താന്ന്യം പഞ്ചായത്ത് പ്രസിഡൻ്റ് ശുഭ സുരേഷ്, അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദൻ, രതി അനിൽകുമാർ, ജ്യോതി രാമൻ, വിൽസൻ പുലിക്കോട്ടിൽ, ബാബു വിജയകുമാർ, കെ.കെ. പ്രദീപ്, പി.കെ. ശ്രീജി, എ.കെ. അനിൽകുമാർ, സീന അനിൽകുമാർ എന്നിവർ പങ്കെടുത്തു.