News One Thrissur
Updates

എ കെ.ടി.എ. അന്തിക്കാട് ഏരിയ കൺവെൻഷൻ

അരിമ്പൂർ: ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ അന്തിക്കാട് ഏരിയ കൺവെൻഷൻ ജില്ലാ ജോ. സെക്രട്ടറി അമ്മിണി കുമാരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് അരുന്ധതി സത്യൻ അധ്യക്ഷത വഹിച്ചു. തയ്യൽ തൊഴിലാളികളെ ഇ.എസ്.ഐ.യിൽ ഉൾപ്പെടുത്തണമെന്നും വെട്ടിക്കുറച്ച റിട്ടയർമെൻ്റ് സംഖ്യ പുന:പരിശോധിക്കണമെന്നും പ്രസവ ധനസഹായം ഒറ്റത്തവണയായി നൽകണമെന്നും കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഏരിയ സെക്രട്ടറി കെ.എ. ജോയ്, ട്രഷറർ നിമ്മി പുഷ്കരൻ, ഉഷ സുന്ദരൻ, ജിൻസി ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു. ആന്തിക്കാട് ആൽ, അരിമ്പൂർ, എറവ്, മനക്കൊടി എന്നിവിടങ്ങളിലായി ആയിരത്തി അഞ്ഞൂറിൽപ്പരം പേരാണ് എ.കെ.ടി.എ യുടെ അന്തിക്കാട് മേഖലയിലുള്ളത്.

Related posts

കേന്ദ്ര സർക്കാർ അവഗണനക്കെതിരെ സിപിഐഎമ്മിൻ്റെ കാൽ നട പ്രചരണ ജാഥക്ക് ചേറ്റുവയിൽ തുടക്കമായി.

Sudheer K

വിശാലാക്ഷി അമ്മ അന്തരിച്ചു.

Sudheer K

ഉത്രാട ദിനം മത്സ്യത്തൊഴിലാളികൾക്കൊപ്പം മീൻ പിടിക്കാൻ പങ്കാളിയായി ജില്ലാ കലക്ടർ

Sudheer K

Leave a Comment

error: Content is protected !!