പഴുവിൽ: ചേർപ്പ് ചൊവ്വൂരിൽ തൃശൂർ റൂറൽ ഡാൻസാഫ് സംഘത്തിൻ്റെയും ചേർപ്പ് പൊലിസിൻ്റെയും നേതൃത്വത്തിൽ അതിമാരക മയക്കുമരുന്ന് വേട്ട. 23 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. പെരിഞ്ഞനം മൂന്നുപീടിക സ്വദേശി നെല്ലിക്കത്തറ വീട്ടിൽ ഷിവാസ് (29), പാലക്കോട് നെന്മാറ കോതകുളം റോഡിൽ പുന്നചാന്ത് വീട്ടിൽ ബ്രിജിത(25) എന്നിവരെയാണ് തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർപ്പ് പൊലിസും ചേർന്ന് പിടികൂടിയത്. തൃശൂർ റൂറൽ ജില്ലാ പൊലിസ് മേധാവി നവനീത് ശർമ്മക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക പൊലിസ് സംഘം നടത്തിയ പരിശോധനയിലാണ് ചൊവ്വൂരിൽ നിന്നും പ്രതികളെ വാഹന സഹിതം അറസ്റ്റ് ചെയ്തത്.
തൃശൂർ റൂറൽ ഡിവൈഎസ്പി എൻ.മുരളീധരൻ, ഇരിങ്ങാലക്കുട ഡിവൈഎസ്പി കുഞ്ഞിമൊയ്തീൻ എന്നിവരുടെ നേതൃത്വത്തിൽ ചേർപ്പ് എസ്ഐമാരായ അജയഘോഷ്, ശ്രീലാൽ, റൂറൽ ഡാൻസാഫ് എസ്ഐ മാരായ സി.ആർ. പ്രദീപ്, പി.പി. ജയകൃഷ്ണൻ, ടിആർ ഷൈൻ, സതീശൻ മടപ്പാട്ടിൽ, എഎസ് ഐമാരായ സിൽജോ, പി.എം മൂസ, സീനിയർ സിപിഒമാരായ സൂരജ് വി. ദേവ്, ലിജു ഇയ്യാനി, എം.ജെ. ബിനു, മിഥുൻ ആർ.കൃഷ്ണ, സിജോ തോമസ്, സോണി, എം.വി. മാനുവൽ, എ.ബി. നിശാന്ത, എ.യു. റെജി, സരസപ്പൻ, കവിത, സുനിൽ, മുഹമ്മദ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പിടികൂടിയ സിന്തറ്റിക് മയക്കുമരുന്നിന് കേരളത്തിൽ ഒരു ലക്ഷം രൂപയോളം വിലവരും. പിടികൂടിയ മയക്കുമരുന്ന് പ്രതികൾ തീരദേശ മേഖലയിൽ വിൽപന നടത്തുന്നതിനായി കൊണ്ടുവന്നതാണ്. പിടിയിലായ പ്രതികൾ തീരദേശ മേഖലയിലെ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന ശൃംഖലയിലെ കണ്ണികളാണ്. അന്വേഷണത്തിൽ പ്രതികൾ ബാംഗ്ലൂരിൽ നിന്നാണ് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്നതെന്ന് അറിവായിട്ടുണ്ട്. പ്രതികൾ മയക്കുമരുന്ന് വാങ്ങിയ ആളുകളെയും വിൽപന നടത്തുന്ന ആളുകളെയും പറ്റി വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.