തൃശൂർ: പൂത്തോളിൽ ബൈക്കിടിച്ച് മിനി ലോറിക്കടിയിലേയ്ക്ക് തെറിച്ച് വീണ് സ്കൂട്ടർ യാത്രിക മരിച്ചു. ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന പി.ബി. ബിനിമോൾ (43) ആണ് മരിച്ചത്. ബെൽറ്റാസ് നഗറിൽ പേപ്പാറ വീട്ടിൽ പി.എസ്. ഡെന്നിയുടെ ഭാര്യയാണ് ബി നിമോൾ.
ബുധനാഴ്ച രാവിലെ പത്തേ മുക്കാലോടെയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ വഞ്ചിക്കുളത്തിന് സമീപം വെച്ച് ബൈക്ക് ഇടിച്ചതിനെ തുടർന്ന് താഴെ വീണ ഇവരുടെ ശരീരത്തിലൂടെ ടിപ്പർ ലോറി കയറിയിറങ്ങുകയായിരുന്നു. ഓടികൂടിയവർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫോട്ടോഗ്രാഫറായ ബിനിമോൾ നേരത്തെ മെർലിൻ ഹോട്ടലിന് സമീപം പെർഫക്ട് ഫോട്ടോ സ്റ്റുഡിയോ നടത്തിയിരുന്നു.