കാഞ്ഞാണി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മണലൂർ ഏരിയ കമ്മിറ്റിയംഗം പി കെ. മോഹനൻ്റെ നിര്യാണത്തിൽ ഏരിയ കമ്മിറ്റിയുടെയും കാഞ്ഞാണി യൂണിറ്റിൻ്റെയും നേതൃത്വത്തിൽ അനുശോചന യോഗം നടത്തി. ജില്ല സെക്രട്ടറി മിൽട്ടൻ ജെ തലക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് ലതീഷ് നാരായൺ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ.എൽ. ജോസ്, ജില്ല കമ്മിറ്റിയംഗം വി.ടി. ജോൺസൺ, പി.ഡി. ജയശങ്കർ, ടി.എൻ. പ്രേമൻ എന്നിവർ സംസാരിച്ചു.
previous post