അന്തിക്കാട്: വെറുപ്പിണതിരെ ടി.എൻ. പ്രതാപൻ എംപി നയിക്കുന്ന സ്നേഹ സന്ദേശ യാത്ര മൂന്നാം ദിവസം അന്തിക്കാട് സെൻ്ററിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നാട്ടിക ബ്ലോക്ക് പ്രസിഡൻ്റ് ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂർ, അനിൽ പുളിക്കൻ, സുനിൽ അന്തിക്കാട്, കെ.ബി. രാജീവ് എന്നിവർ സംസാരിച്ചു. ജാഥ താന്ന്യം, നാട്ടിക, വലപ്പാട് പഞ്ചായത്തുകളിൽ പര്യടനത്തിന് ശേഷം വൈകീട്ട് തളിക്കുളം പഞ്ചായത്തിൽ സമാപിക്കും.
previous post
next post