തളിക്കുളം: ദാരിദ്ര്യ നിർമാർജനം ലക്ഷ്യമിട്ട് കേരള സർക്കാർ നടപ്പിലാക്കിയ ഉജ്ജീവനം പദ്ധതിയുടെ ഭാഗമായി തളിക്കുളം കുടുംബശ്രീ മുഖേന രണ്ടു കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകി. അതിദാരിദ്രരെ കണ്ടെത്തി കുടുംബശ്രീ മുഖേന അവർക്കൊരു ഉപജീവന മാർഗം നൽകുന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. തളിക്കുളം പഞ്ചായത്തിൽ ഇതിനു വേണ്ടി രണ്ടു ഗുണഭോക്താക്കളെ കണ്ടെത്തുകയും അവർക്ക് സംരംഭം ചെയ്യുന്നതിന് വേണ്ടിയുള്ള തുകമാറുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത ഗുണഭോക്താവിന് ഫണ്ട് കൈമാറി ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ മീന രമണൻ അധ്യക്ഷയായി. കുടുംബശ്രീ എസ്ഡിസിആർപി സി.എ. അശ്വതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അനിത ടീച്ചർ, കുടുംബശ്രീ പ്രവർത്തകർ, അക്കൗണ്ടന്റ്, സിഡിഎസ് അംഗങ്ങൾ പങ്കെടുത്തു.
.