പെരിഞ്ഞനം: പഞ്ചായത്തിലെ കുറ്റിലക്കടവില്‍ നിര്‍മ്മിച്ച പ്രളയപ്പുരയിലെ പുതിയ താമസക്കാര്‍ക്കുള്ള താക്കോല്‍ കൈമാറ്റം മന്ത്രി കെ.രാജന്‍ നിര്‍വഹിച്ചു. എട്ട് കുടുബംങ്ങള്‍ക്കാണ് പ്രളയപ്പുരയില്‍ പുതുതായി വീട് ലഭിച്ചത്. നേരത്തെ രണ്ട് കുടംബങ്ങള്‍ക്ക് മാത്രമാണ് ഇവിട വീട് ലഭിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാല്‍ മറ്റു വീടുകള്‍ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. പെരിഞ്ഞനം ഗ്രാമപഞ്ചായത്തും ഇ.ടി. ടൈസണ്‍ എംഎല്‍എയുടെയും നിരന്തര ശ്രമങ്ങള്‍ക്കൊടുവുലാണ് പുതിയ ഉത്തരവിലൂടെ പെരിഞ്ഞനത്തെ എട്ട് കുടുംബങ്ങള്‍ക്ക് കൂടി വീട് ലഭിച്ചത്. സര്‍ക്കാര്‍ ഭൂമിയില്‍ റോട്ടറി ക്ലബ്ബിന്റെ സഹരണത്തോടെയാണ് 14 വീടുകള്‍ നിര്‍മ്മിച്ചത്. കലക്ടർ കൃഷ്ണ തേജ, എംഎൽഎ ടൈസൺ, തഹസിൽദാർ അനിൽകുമാർ, പഞ്ചായത്ത് പ്രസിഡൻ്റ് വിനീത മോഹൻദാസ്, വൈസ് പ്രസിഡൻ്റ് എൻ.കെ. അബ്ദുൽ നാസർ എന്നിവർ പ്രസംഗിച്ചു.