News One Thrissur
Thrissur

ചാവക്കാട് പാലയൂർ സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ പ്രിൻസിപ്പൽ മർദിച്ചതായി പരാതി.

ചാവക്കാട്: ചാവക്കാട് പാലയൂർ സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ പ്രിൻസിപ്പൽ മർദിച്ചതായി പരാതി. പാലുവായ് പെരുമ്പായിപ്പടി സ്വദേശിയായ 13 വയസുകാരനെയാണ് കൈ കൊണ്ട് മുഖത്തടിച്ച് പ്രിൻസിപ്പൽ പരുക്കേൽപ്പിച്ചത്. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം. വിദ്യാർത്ഥി ക്ലാസ് കഴിഞ്ഞെത്തി യപ്പോഴാണ് വീട്ടുകാർ വിവരമറിയുന്നത്. ചെവിക്ക് വേദന അനുഭപ്പെട്ടതോടെ വിദ്യാർത്ഥിയെ ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് ചാവക്കാട് ഹയാത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വീട്ടുകാർ ചാവക്കാട് പൊലീസിൽ പരാതി നൽകുകയും ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയും ചെയ്തിട്ടുണ്ട്. ചൈൽഡ് ലൈൻ പ്രവർത്തകർ സ്കൂളിൽ എത്തി  വിവരങ്ങൾ ശേഖരിച്ചു.

Related posts

കയ്പമംഗലം പഞ്ചായത്ത് ബജറ്റ്: പാർപ്പിടത്തിനും മാലിന്യ സംസ്കരണത്തിനും മുൻഗണന.

Sudheer K

നാട്ടികയിൽ വികസന സെമിനാർ യുഡിഎഫ് അംഗങ്ങൾ ബഹിഷ്കരിച്ചു

Sudheer K

അന്തിക്കാട് പഞ്ചായത്ത് അങ്കണവാടി കലോത്സവം.

Sudheer K

Leave a Comment

error: Content is protected !!