കയ്പമംഗലം: പെരിഞ്ഞനം ഈസ്റ്റ് യുപി സ്കൂൾ വിദ്യാർഥികളുടെ മഞ്ഞൾ കൃഷി വിളവെടുപ്പ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വലപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.എ. മറിയം മുഖ്യാതിഥിയായി. പ്രധാനാധ്യാപിക സീമ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹേമലത രാജുകുട്ടൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സായിദ മുത്തുക്കോയ തങ്ങൾ, വാർഡ് മെംബർമാരായ സുജിത സലീഷ്, സുജ വിനോദ്, സി.പി. ഉല്ലാസ്, ഹരിതം ഗ്രൂപ്പ് പ്രതിനിധി ജയറാം, പിടിഎ പ്രസിഡൻ്റ് മുജീബ് റഹ്മാൻ, വൈസ് പ്രസിഡന്റ് സുജിത്ത്, എംപിടിഎ പ്രസിഡന്റ് നാദിയ, അധ്യാപകൻ ബെന്നി സംസാരിച്ചു. സ്കൂൾ പരിസര പ്രദേശങ്ങളിൽ 1500 ൽ പരം ഗ്രോബാഗിലാണ് മഞ്ഞൾ കൃഷി നടത്തിയത്. 200 കിലോയോളം മഞ്ഞൾ വിളവെടുത്തു.