തൃശൂർ: ലോക്സഭാ തിരഞ്ഞെ ടുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥി കളുടെ കാര്യത്തിൽ ധാരണയായി. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ സ്ഥാനാർത്ഥിയാകും. അദ്ദേഹം മത്സരിക്കാൻ സന്നദ്ധത യറിയിച്ചു. വയനാട്ടിൽ ആനി രാജയാണ് മത്സരിക്കാനിറങ്ങുക.
തൃശ്ശൂരിൽ വി.എസ്. സുനിൽകുമാർ ഇടതു മുന്നണിക്കായി മത്സര രംഗത്തിറങ്ങും. മാവേലിക്കരയിൽ സി.എ. അരുൺ കുമാർ സ്ഥാനാർത്ഥി യാകും. ഇന്ന് ചേർന്ന സിപിഐ സംസ്ഥാന കൗൺസിലിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. അന്തിമ തീരുമാനം ഈ മാസം 26ന് സംസ്ഥാന നേതൃയോഗത്തിലുണ്ടാകും.