തൃപ്രയാർ: കഴിമ്പ്രം നെടിയിരിപ്പിൽ അന്നപൂർണേശ്വരി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഭക്തിനിർഭരമായി. രാവിലെ മഹാഗണപതി ഹവനം, നിർമാല്യ ദർശനം, കലശപൂജ, കലശാഭിഷേകം, തുടർന്ന് 5 ഗജവീരന്മാരെ അണി നിരത്തിക്കൊണ്ടുള്ള കാഴ്ച ശീവേലി, ഉഷപൂജ, ഉച്ചപൂജ, ഉച്ചക്ക് പ്രസാദഊട്ട്, വൈകിട്ട് ക്ഷേത്രത്തിൽ നിന്നും ആറാട്ടിന് പുറപ്പാട്, നെടിയിരിപ്പിൽ വിജയൻ മകൻ വിനോദിന്റെ വസതിയിൽ നിന്നും 4 ആനകളുടെ അകമ്പടിയോടെ പുറപ്പെട്ട പൂരം കഴിമ്പ്രം സ്കൂൾ സെൻ്റർ വഴി ബീച്ച് റോഡില്‍ പ്രവേശിച്ച് കഴിമ്പ്രം സ്വപ്നതീരം ബീച്ചിലെത്തി ആറാട്ട്, തുടർന്ന് ക്ഷേത്രത്തിലേക്ക് ആനയിക്കപ്പെട്ട ആറാട്ട് ഘോഷയാത്രയീല്‍ 5 ഗജവീരന്മാരും പൂത്താലങ്ങൾ ഏന്തിയ നൂറുകണക്കിന് വനിതകളും പങ്കെടുത്തു.
വൈകിട്ട് 6.30 മുതല്‍ രാത്രി 9 മണി വരെ മേളപ്രമാണി ശ്രീ വേലായുധന്‍ വെങ്കിടങ്ങിന്റെ നേതൃത്വത്തിലുള്ള വാദ്യ കലാകാരന്മാര്‍ നടത്തിയ പാണ്ടിമേളം ഭക്തജനങ്ങളെ ഹരം കൊള്ളിച്ചു കൊടിയിറക്കലും സമാപന ചടങ്ങുകൾക്കും ശേഷം ആകാശത്ത് വർണ വിസ്മയങ്ങൾ തീർത്തു കൊണ്ടുള്ള പ്രൗഢഗംഭീരമായ വർണമഴ നടന്നു.ക്ഷേത്രം തന്ത്രി വെള്ളത്തിട്ട് കിഴക്കേടത്ത് മന വാസുദേവൻ ദേവൻ നമ്പൂതിരി ചെറുവത്തേരി ചടങ്ങുകൾക്ക് മുഖ്യ കാർമികനായി. ഉത്സവ പരിപാടികൾക്ക് ക്ഷേത്ര സംരക്ഷണ സഭാ പ്രസിഡൻ്റ് എൻ.എസ്. രമേഷ് ബാബു, സെക്രട്ടറി എൻ.കെ. ഷമ്മി, ട്രഷറർ എൻ.എസ്. ശിബു, ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ എൻ.കെ. വാമനൻ, കൺവീനർ എൻ.എസ്. ഇന്ദുലാൽ, ട്രഷറർ എന്‍.എ. കിഷോർ, മാത്യസമിതി പ്രസിഡൻ്റ് രാജലക്ഷ്മി സോമൻ, സെക്രട്ടറി ജയശ്രീ ഷമ്മി നേതൃത്വം നൽകി.