ചാവക്കാട്: ഗുരുവായൂർ എംഎൽഎ ഓഫീസ് പ്രവർത്തനങ്ങൾ ആധുനിക വൽക്കരിക്കുന്നു. ഇതിൻ്റെ ആദ്യ ഘട്ട പദ്ധതിയുടെ ഉദ്ഘാടനം വീണാ ജോർജ് നിർവഹിച്ചു. എംഎൽഎ ഓഫീസിൽ ലഭിക്കുന്ന പരാതികൾക്കും അപേക്ഷകൾക്കും മറുപടികൾ ഇനി മുതൽ പരാതിക്കാരൻ്റെയോ അപേക്ഷകന്റെയോ വാട്സാപ്പിൽ ലഭ്യമാകും. പരാതികളുടെ തുടർനടപടികളുടെ വിവരങ്ങളും വാട്സ്ആപ്പ് വഴി ലഭിക്കും. ഇതുവഴി പരാതിക്കാരനും അപേക്ഷകനും താൻ നൽകിയ പരാതിയുടെ അല്ലെങ്കിൽ അപേക്ഷയുടെ വിവരങ്ങൾ വേഗത്തിലും സുഗമമായും ലഭ്യമാക്കാൻ കഴിയുമെന്ന് എൻ.കെ. അക്ബർ എംഎൽഎ പറഞ്ഞു.