തൃപ്രായർ: തൃപ്രയാറിൽ ഗുഡ്സ് പിക്കപ്പിന് പുറകിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ചാഴൂർ സ്വദേശികളായ തട്ടിൽ വർഗീസ് മകൻ ജസ്റ്റിൻ(26), ടോണിയുടെ മകൻ നിജോബ്(26) എന്നിവർക്കാണ് പരിക്കേറ്റത്.
പുലർച്ചെ ഒന്നോടെ തൃപ്രയാർ തെക്കേ ആത്മാവിന് സമീപത്തായിരുന്നു അപകടം. ഗുഡ്സ് പിക്കപ്പിന് പുറകിൽ നിയന്ത്രണം വിട്ട് ബൈക്കിടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ തൃപ്രയാർ ആകട്സ് പ്രവർത്തകർ വലപ്പാട് ദയ എമർജൻസി കെയർ സെന്ററിൽ പ്രവേശിപ്പിച്ചു.