അന്തിക്കാട്: ജിഎൽപിഎസ് അന്തിക്കാടിൻ്റെ 121ാം വാർഷികാഘോഷവും അദ്ധ്യാപക – രക്ഷാകർതൃദിനവും അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദൻ അധ്യക്ഷത വഹിച്ചു. ആർട്ട് ഫെസ്റ്റ് ഉദ്ഘാടനം സിനി- സീരിയൽ ആർട്ടിസ്റ്റ് മാസ്റ്റർ ലെസ് വിൻ ഉല്ലാസ് നിർവഹിച്ചു. അന്തിക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുജിത്ത് അന്തിക്കാട് സപ്ലിമെൻ്റ് പ്രകാശനം നിർവഹിച്ചു. പിടിഎ പ്രസിഡൻ്റ് രാജീവ് സുകുമാരൻ. ഹെഡ്മിസ്ട്രസ്സ് സീന സി.വി, സ്കൂൾ കൺവീനർ വികസന സമിതി അംഗം എ.വി. ശ്രീവത്സൻ, രാജേഷ് കെ.വി, സതീശൻ മാസ്റ്റർ ,സ്റ്റാഫ് സെക്രട്ടറി നീമ എം, പഞ്ചായത്ത് മെമ്പർമാരായ മിൽന സമിത്, ലീന മനോജ് എന്നിവർ പങ്കെടുത്തു.കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. സമ്മാദാനവും നടന്നു.
previous post