കയ്പമംഗലം: കയ്പമംഗലം കൂരിക്കുഴി കമ്പനി ക്കടവിൽ വീണ്ടും കടലാമയുടെ ജഡം കരക്കടിഞ്ഞു. വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് കമ്പനിക്കടവിന് വടക്ക് ഭാഗത്ത് കടലാമയുടെ ജഡം കണ്ടത്. വൈകീട്ട് കടൽ കാണാനെത്തി യവരാണ് തിരമാലയോടൊപ്പം കരയിലേയ്ക്ക് അടിച്ചുകയറിയ നിലയിൽ ചത്ത കടലാമയെ കണ്ടത്. ഏതാനും ദിവസം മുമ്പ് ഇതേ സ്ഥലത്ത് തന്നെ മറ്റൊരു കടലാമയുടെ ജഡവും കരക്കടിഞ്ഞിരുന്നു. മുട്ടയിടാനോ മറ്റോ കരയിലേയ്ക്ക് വരുന്ന സമയത്ത് എന്തെങ്കിലും തരത്തിൽ അപകട സംഭവിച്ചാകാം കടലാമചത്തതെന്ന് കരുതുന്നു.
previous post
next post