പെരിങ്ങോട്ടുകര: കിഴുപ്പിള്ളിക്കര എസ്എൻഎസ്എ എഎൽപി സ്‌കൂൾ ശതാബ്ദി ആഘോഷങ്ങൾ 24, 25 തീയതികളിലായി നടക്കും. 24 ന് ഉച്ചയ്ക്ക് ഒന്ന് മുതൽ കുട്ടികളുടെ കലാപരിപാടികൾ നടക്കും. വൈകീട്ട് നാലിന് ശതാബ്ദി ആഘോഷം ടി.എൻ. പ്രതാപൻ എംപി ഉദ്ഘാടനം ചെയ്യും. സി.സി. മുകുന്ദൻ എംഎൽഎ അധ്യക്ഷത വഹിക്കും.
പ്രമുഖ വ്യവസായി സി.പി. സാലിഹ് സ്മരണിക പ്രകാശനം ചെയ്യും. 25ന് ഞായറാഴ്ച രാവിലെ പത്തിന് നൂറിന്റെ നിറവിൽ നൂറാദരം എന്ന പരിപാടി റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് പൂർവ വിദ്യാർത്ഥി കളെ ആദരിക്കും. തുടർന്ന് പൂർവ വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടക്കും. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ ചെയർപേഴ്‌സൺ സജിത ബിജു, ഹെഡ്മിസ്ട്രസ് കെ.എസ്. ലേഖ, പി.എം. ഹബീബുള്ള, പി.ബി. അനിൽ എന്നിവർ പങ്കെടുത്തു.