News One Thrissur
Thrissur

വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലോത്സവം.

വാടാനപ്പള്ളി: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അങ്കണവാടി കുട്ടികൾക്കുള്ള കലാമേള – കുഞ്ഞരങ്ങ് 2023 – 24 സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി ഭാസി ഉദ്ഘാടനം ചെയ്തു .ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എസ്. സബിത്ത് .അധ്യക്ഷനായി. ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി അങ്കണവാടി കുട്ടികൾക്കുള്ള ബാഗ്, വാട്ടർബോട്ടിൽ എന്നിവ വിതരണം നടത്തി.

ജൽജീവൻ മിഷൻ കോഡിനേറ്റർ പ്രീതി സിൽവൻ പദ്ധതി വിശദീകരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ രന്യ ബിനീഷ്, സുലേഖ ജമാലു, വാർഡ് മെംബർമാരായ സരിത ഗണേഷ്, ഷബീറലി, മഞ്ജു ലാൽ, ദിനേശൻ, കലാദേവാനന്ദ്, ഷൈജ ഉദയകുമാർ, രേഖ അശോകൻ, നൗഫൽ വലിയകത്ത്, സ്കൂൾ പ്രധാനാധ്യാപിക സജീന, പിടിഎ പ്രസിഡൻ്റ് രമേശ് സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.എം. നിസാർ സ്വാഗതവും പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥയും ഐസിഡിഎസ് സൂപ്പർവൈസറുമായ കെ.ആർ. വൈദേഹി നന്ദിയും പറഞ്ഞു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ 28 അങ്കണവാടികളിൽ നിന്നായി 200 ഓളം കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്. കുട്ടികൾക്കുള്ള ട്രോഫി വിതരണവും നടത്തി.

Related posts

മുകുന്ദൻ അന്തരിച്ചു

Sudheer K

മാസപ്പിറവി ദൃശ്യമായി: കേരളത്തിൽ ബുധനാഴ്ച ചെറിയ പെരുന്നാൾ. 

Sudheer K

ഡ്രൈവർക്ക് നെഞ്ചു വേദന: കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു. 

Sudheer K

Leave a Comment

error: Content is protected !!