News One Thrissur
Thrissur

വാടാനപ്പള്ളിയിൽ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന: പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക്കും പിടികൂടി, ഫാസ്റ്റ് ഫുഡ് യൂണിറ്റ് അടപ്പിച്ചു.

വാടാനപ്പള്ളി: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, ബേക്കറികള്‍, പഴം പച്ചക്കറി മറ്റു ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി.

പരിശോധനയില്‍ പഴകിയ ഭക്ഷണം, പഴകിയ ഓയിൽ, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന  ഫാസ്റ്റ് ഫുഡ്‌ യൂണിറ്റ് അടച്ചു പൂട്ടുകയും സ്ഥാപനങ്ങളില്‍ നിന്നായി 10000 രൂപ പിഴ ചുമത്തുകയും ചെയ്തു. വാടാനപ്പള്ളി ആരോഗ്യ വിഭാഗം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിമോദ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രിന്‍സ്, പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ ബാബു തോമസ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ശരത്കുമാർ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തുടര്‍ന്നും പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ഇത്തരത്തില്‍ മിന്നല്‍ പരിശോധനകള്‍ ഉണ്ടാകുമെന്ന് സെക്രട്ടറി അറിയിച്ചു.

Related posts

കാഞ്ഞാണിയിൽ ടൈൽസ് ജോലിക്കായി എത്തിയ ചെറായി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

വാടാനപ്പള്ളിയിൽ മഹിള കോൺഗ്രസ് പ്രവർത്തകർ കാലിക്കലങ്ങളുമായി സപ്ലൈകോ സൂപ്പർ മാർക്കറ്റിലേക്ക് മാർച്ച് നടത്തി. 

Sudheer K

കാഞ്ഞാണി തൃക്കുന്നത്ത് ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം തുടങ്ങി

Sudheer K

Leave a Comment

error: Content is protected !!