News One Thrissur
Thrissur

മലക്കപ്പാറയിൽ ഊര് മൂപ്പന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മർദനം ; ആദിവാസികളുടെ കുടിലുകൾ വനംവകുപ്പ് പൊളിച്ചു നീക്കി

ചാലക്കുടി: മലക്കപ്പാറ വീരൻകുടി ഊരിലെ മൂപ്പൻ വീരനെ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദിച്ചതായി പരാതി. വാസയോഗ്യമല്ലാത്ത വീരൻകുടി ഊരിലെ ഭൂമി ഉപേക്ഷിച്ച് ആദിവാസികൾ മലക്കപ്പാറയ്ക്ക് സമീപം കുടിൽ കെട്ടി താമസം തുടങ്ങിയിരുന്നു. ഇവിടത്തെ കുടിൽ പൊളിച്ചു നീക്കാൻ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ മൂപ്പനെ മർദിച്ചതെന്നാണ് പരാതി. മൂപ്പനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആദിവാസികൾ കെട്ടിയ മൂന്ന് കുടിലുകൾ വനം വകുപ്പ് പൊളിച്ചുമാറ്റി.

 

 

Related posts

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും ശിക്ഷ.

Sudheer K

ചേറ്റുവ ചന്ദനക്കുടം നേർച്ചയ്ക്ക് ഇന്ന് തുടക്കമാകും

Sudheer K

പൗളി അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!