തൃപ്രായർ: നാട്ടിലെ കച്ചവടക്കാരുടെ പ്രയാസങ്ങളും, കഷ്ടപ്പാടുകളും തിരിച്ചറിഞ്ഞ് സീസൺ സ്റ്റാൾ സംബന്ധിച്ചുള്ള വ്യാപാരികളുടെ പരാതിയിൽ വ്യാപാരികൾക്ക് അനുകൂലമായി നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ കൂട്ടായി നിലപാടെടുത്ത് വ്യാപാരികളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു. കേരള പഞ്ചായത്തീരാജ് നിയമവും, ചട്ടങ്ങളും പാലിക്കാതെ നാട്ടിലെ കച്ചവടക്കാരെ മുഴുവൻ തകർക്കുന്ന രീതിയിൽ തൃപ്രയാർ ബസ് സ്റ്റാന്റിന് വടക്ക് ഭാഗം അർച്ചന സിൽക്സിന് എതിർവശം ജോയ് ആലുക്കാസ് ഗ്രൂപ്പിന്റ് സ്ഥലത്ത് നിർമ്മാണം നടക്കുന്ന പടുകൂറ്റൻ സ്റ്റാളിന് ഒരു കാരണവശാലും അനുമതി നൽകരുതെന്നും, അതോടൊപ്പം എല്ലാ കച്ചവടക്കാരെയും തകർക്കുന്ന രീതിയിൽ ഇത് പോലെയുള്ള താൽക്കാലിക സ്റ്റാളുകൾക്ക് നാട്ടിക പഞ്ചായത്തിൽ പ്രവർത്തനാനുമതി നൽകരുതെന്നും, ഇത് പോലെയുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ വ്യാപാരികളെ സഹായിക്കണമെന്നും പരാതിയിൽ പറഞ്ഞു.