അന്തിക്കാട്: സുഹൃത്തുക്കളുമൊത്ത് കുളിക്കുന്നതിനിടയിൽ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു. പഴുവിൽ സെൻ്ററിലെ ഓട്ടോറിക്ഷ തൊഴിലാളിയും പത്ര വിതരണക്കാരനുമായ കണ്ണമ്പുഴ കെ ഒ ജോയിയുടെ മകൻ ആൽവിൻ (16) ആണ് ശനിയാഴ്ച വൈകീട്ട് അന്തിക്കാടിനടുത്തുള്ള വാക്കറ കുളത്തിൽ മുങ്ങി മരിച്ചത്. പടിയത്തുള്ള സുഹൃത്തിൻ്റെ വീട്ടിലേക്ക് ഉച്ചക്ക് എത്തിയത്. അവിടന്നു നാലുപേർ അടങ്ങുന്ന സംഘമായി രണ്ടരയോടെ കുളത്തിൽ ട്യൂബ് ഉപയോഗിച്ചു കുളിക്കാൻ ഇറങ്ങിയത്. ആൽവിൻ നീന്തുന്നതിനിടയിൽ ട്യൂബ് മറിഞ്ഞതോടെ ആഴത്തിലേക്ക് പോവുകയായിരുന്നു.
കൂടെ ഉണ്ടായിരുന്ന കൂട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ എൽഐസി ഏജൻ്റ് പ്രദീപ് കൊച്ചത്തിൻ്റെ നേതൃത്വത്തിൽ നാട്ടുകാർ നടത്തിയ തിരച്ചലിൽ നാലരയോടെയാണ് മൃതഹം കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. അമ്മ: റീന. സഹോദരി: സ്നേഹ. പഴുവിൽ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. അന്തിക്കാട് പോലീസ് മേൽ നടപടി സ്വീകരിച്ചു.