അരിമ്പൂർ: വെളുത്തൂർ – വിളക്കുമാടം റോഡ് ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം മുരളി പെരുനെല്ലി എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ജി. സജീഷ് അധ്യക്ഷനായി. നിലവിൽ 3.80 മീറ്റർ വീതി ഉള്ള റോഡ് 5.50 മീറ്റർ ആയി വർദ്ധിപ്പിക്കും. ആകെ 3.80 കോടി രൂപയാണ് ബിഎംബിസി നിലവാരത്തിൽ പണിയുന്ന റോഡിന് ചിലവ്. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ വി.എൻ. സുർജിത്ത്, പഞ്ചായത്ത് സെക്രട്ടറി റെനി പോൾ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിന്ധു സഹദേവൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശോഭ ഷാജി, വെളുത്തൂർ പള്ളി വികാരി ജസ്റ്റിൻ കൈതാരത്ത്, വാർഡംഗങ്ങളായ ഷിമി ഗോപി, കെ. രാഗേഷ്, സി.പി. പോൾ, ജെൻസൺ ജെയിംസ്, ജില്ലി വിത്സൺ, നീതു ഷിജു, സലിജ സന്തോഷ്, സിപിഐഎം ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.ആർ. ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.